സി.എച്ച്. അൽത്താഫ്
Posted On
date_range Updated On
date_range ലഹരി ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 600 മില്ലിഗ്രാം മെത്താം ഫിറ്റമിനും, രണ്ട് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കാസർകോട് സ്വദേശി സി.എച്ച്. അൽത്താഫ് (26) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീക്, പ്രിവന്റിവ് ഓഫിസർമാരായ എം. രാജേഷ്, എം.എ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എ. അനിൽ, ഒ. ഷാഫി, ശ്രീജമോൾ, ബിന്ദു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.