ജുനൈസ്
Posted On
date_range Updated On
date_range അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: അരക്കിലോ കഞ്ചാവുമായി യുവാവിനെ ജില്ല ഡാന്‍സാഫ് സ്ക്വാഡ് പിടികൂടി. സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പാലത്തി ഹൗസിൽ ജുനൈസ് (32) ആണ് പിടിയിലായത്.
ഇയാളോടൊപ്പമുണ്ടായിരുന്ന മൂലങ്കാവ് ഓടപള്ളം തയ്യില്‍ ഹൗസ് സുബൈര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം സുല്‍ത്താന്‍ ബത്തേരി പൊലീസ് ഊര്‍ജിതമാക്കി. പുല്പള്ളി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തില്‍ വരുന്നതിനിടെയാണ് മൂന്നാം മൈലില്‍ കഴിഞ്ഞ രാത്രിയില്‍ അരക്കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. സംഭവത്തില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.