യുവാവ് വീട്ടമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യെ യു​വാ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി.

പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി കോ​ഴി​ക്കോ​ടേ​ക്ക് കൊ​ണ്ടു​പോ​യി. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ര​ണി​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ്ര​ദേ​ശ​വാ​സി​യാ​യ ഷം​സു​ദ്ദീ​െൻറ ഭാ​ര്യ ഉ​മൈ​ബ​ത്തി​നാ​ണ് (40) പൊ​ള്ള​ലേ​റ്റ​ത്. ഉ​മൈ​ബ​ത്തി​െൻറ മ​ക​െൻറ കൂ​ട്ടു​കാ​ര​ൻ ശ്രീ​കാ​ന്താ​ണ് (32) തീ​കൊ​ളു​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ചി​ല​രു​ടെ മ​ർ​ദ​ന​മേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്. ശ്രീ​കാ​ന്തും ഉ​മൈ​ബ​ത്തി​െൻറ മ​ക​നു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യു​ന്നു. മീ​ന​ങ്ങാ​ടി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - young man poured petrol on housewife's body and set it on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.