മുഹമ്മദ്
അനസ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കിഴക്കോത്ത് കണ്ണാറക്കണ്ടിയിൽ മുഹമ്മദ് അനസ്(28) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 160 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ, എക്സസൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസർ ഷിജു, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫിസർ അമൽ തോമസ് ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജമോൾ, ശ്രീജിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.