ചീരാലിൽ വീണ്ടും കടുവ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ലി​ൽ ക​ടു​വ പ​ശു​വി​നെ കൊ​ന്നു. ചീ​രാ​ലി​ന​ടു​ത്ത് പ​ഴൂ​ർ കോ​ട്ടൂ​ക​ര കു​ര്യാ​ക്കോ​സി​ന്റെ ഒ​ന്ന​ര വ​യ​സ്സു​ള്ള പ​ശു​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. പ​ശു​വി​നെ വ​ന​ത്തി​നു സ​മീ​പം കെ​ട്ടി​യി​ട്ട​താ​യി​രു​ന്നു. പ​ശു കെ​ട്ട​ഴി​ഞ്ഞ് വ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ക​ടു​വ ആ​ക്ര​മി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ശു​വി​നെ വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ജ​ഡം ക​ണ്ട​ത്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ചീ​രാ​ൽ, പ​ഴു​ർ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. നാ​ട്ടു​കാ​ർ ക​ർ​മ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് വ​ലി​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് ക​ടു​വ​യെ കൂ​ട് വെ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്ന് ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ വീണ്ടും എ​ത്തി​യ​ത്.

Tags:    
News Summary - wild animal attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.