വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് പിടിയിലായവർ
Posted On
date_range Updated On
date_range വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി: വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ബത്തേരി ഫയർലാൻഡ് വാടോത്ത് പുഷ്പരാജ് (43), കൈപ്പഞ്ചേരി ചേനക്കൽ യൂനസ് (40) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലിസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സേനയാണ് ഫെയർലാൻഡിലെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് പരിശോധന നടത്തിയത്. യൂനസ് കഞ്ചാവ് സൂക്ഷിക്കാൻ പുഷ്പരാജിനെ ഏൽപിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.