അഫ്റോസ് അലി, ആസിഫ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി: തിങ്കളാഴ്ച രാവിലെ മുത്തങ്ങയിൽ എക്സൈസ്, പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവ്, മെത്താഫിറ്റാമിൻ എന്നിവയുമായി രണ്ട് യുവാക്കൾ പിടിയിൽ. 1.51 ഗ്രാം മെത്താഫിറ്റമിനുമായി ബംഗളൂരു സ്വദേശി അഫ്റോസ് അലി (32), 0.021 ഗ്രാം മെത്താഫിറ്റമിനും ഒരു ഗ്രാം കഞ്ചാവുമായി അരീക്കോട് സ്വദേശി പി.ടി. ആസിഫ് (26) എന്നിവരാണ് പിടിയിലായത്.
വയനാട് അസി. എക്സൈസ് കമീഷണർ ടി.എൻ. സുധീർ, സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, പ്രിവന്റിവ് ഓഫിസർമാരായ എം.സി. ഷിജു, എം.എ. രഘു, കെ.എം. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.