ചീരാലിൽ കോഴിക്കൂട്ടിൽ
കുടുങ്ങിയ പുലിക്കുട്ടി
Posted On
date_range Updated On
date_range വയനാട്ടിൽ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി
സുൽത്താൻ ബത്തേരി: ചീരാൽ കുടുക്കിയിൽ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി. മുണ്ടുപറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കോഴിക്കൂട്ടിൽ നിന്ന് അസാധാരണ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിക്കുട്ടിയെ കണ്ടത്. വനപാലകരെത്തി വലയിട്ട് പിടികൂടി. പിന്നീട് വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.