കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു
കടുവയുടെ ആക്രമണം; ചെതലയത്ത് മേയാൻവിട്ട പശുവിന് ഗുരുതര പരിക്ക്
സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈലിൽ കടുവയുടെ ആക്രമണം. വീടിനുസമീപത്തെ വയലിൽ മേയാൻ കെട്ടിയ ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപിച്ചു. പടിപ്പുര നാരായണന്റെ പശുവാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പശുവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വനപാലകർ തുടർനടപടി സ്വീകരിച്ചു.
കോണ്‍ഗ്രസ് ചെതലയം റേഞ്ച് ഓഫിസ് മാർച്ച് ഇന്ന്
പുൽപള്ളി: വര്‍ധിച്ചുവരുന്ന കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുൽപള്ളി മണ്ഡലം കമ്മിറ്റി ബുധനാഴ്ച രാവിലെ പത്തിന് ചെതലയം റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാടും നാടും വേര്‍തിരിച്ച് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.