സത്രംകുന്നിലെത്തിയ കരടി
Posted On
date_range Updated On
date_range ബത്തേരി സത്രംകുന്നിൽ കടുവയും കരടിയും; ജനം ഭീതിയിൽ
സുൽത്താൻ ബത്തേരി: നഗരത്തോട് ചേർന്നുള്ള സത്രംകുന്ന് ഭാഗത്ത് കടുവ, കരടി സാന്നിധ്യം ജനത്തെ ഭീതിയിലാക്കുന്നു. വ്യാഴാഴ്ച വൈകീട്ട് കടുവയാണ് എത്തിയത്. ഏതാനും ദിവസം മുമ്പ് കരടി ദിവസങ്ങളോളം ഇവിടെ തങ്ങിയിരുന്നു. വനം അധികൃതർ സ്ഥിരമായി ഇവിടെ എത്തുന്നുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. കുപ്പാടി കാടിനോട് ചേർന്നാണ് സത്രംകുന്ന് മേഖലയിലുള്ളത്. വ്യാഴാഴ്ച രാവിലെ എത്തിയ കടുവ മാനിനെ കൊന്നിരുന്നു. കടുവ കിഴക്കേചാലിൽ രാമദാസിന്റെ വീടിന്റെ മുന്നിലൂടെയാണ് നടന്നു പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.