Posted On
date_range Updated On
date_range കാറും ബസും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ കുട്ടിരായിന് പാലത്തിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു മൂന്ന് പേര്ക്ക് പരിക്കേറ്റു. മീനങ്ങാടി പോളിടെക്നിക് വിദ്യാര്ഥികളായ അജിന്, ജിതിന്, ജിനറ്റ് എന്നിവര്ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. സുൽത്താൻ ബത്തേരിയില്നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന നുശ്രി ബസും കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുന്ഭാഗം ബസിനുള്ളിലേക്ക് ഇടിച്ചു കയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.