Posted On
date_range Updated On
date_range മൂന്നുപേർക്കു കൂടി കോളറ സ്ഥിരീകരിച്ചു
സുൽത്താൻ ബത്തേരി: നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. അതേസമയം, രോഗലക്ഷണങ്ങളോടെ മൂന്നുപേർകൂടി പുതുതായി ചികിത്സതേടി. ഇതോടെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.