സ​ത്രം​കു​ന്നി​ൽ എ​ത്തി​യ ക​ടു​വ (വി​ഡി​യോ ചി​ത്രം)

സത്രംകുന്നിൽ കടുവ എത്തി; കാട്ടിലേക്ക് തുരത്തിയതായി വനംവകുപ്പ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ​ത്രം​കു​ന്ന് പ്ര​ദേ​ശ​ത്ത് ക​ടു​വ എ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ര​വ​ധി ആ​ളു​ക​ൾ ക​ടു​വ​യെ ക​ണ്ടു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് എ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി. ക​ടു​വ​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യെ​ന്നാ​ണ് വ​നം വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തോ​ള​മാ​യി സ​ത്രം​കു​ന്നി​ൽ ക​ടു​വ സാ​ന്നി​ധ്യ​മു​ണ്ട്. ചെ​ത​ല​യം കാ​ട് സ​ത്രം​കു​ന്നി​ന​ടു​ത്താ​ണ്. അ​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക്​ പെ​ട്ടെ​ന്ന് ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യും. സ​ത്രം​കു​ന്നി​ന് അ​ൽ​പം​മാ​റി ക​ട്ട​യാ​ട് ഏ​താ​നും ദി​വ​സം മു​മ്പ് ക​ടു​വ എ​ത്തി​യി​രു​ന്നു. കാ​ട്ടു​പ​ന്നി​യെ കൊ​ന്നു​തി​ന്ന​തി‍െൻറ അ​വ​ശി​ഷ്ട​ങ്ങ​ൾ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി.

എ​ന്നാ​ൽ, കാ​ര്യ​മാ​യ തി​ര​ച്ചി​ൽ അ​ന്നു​ണ്ടാ​യി​ല്ല. ക​ട്ട​യാ​ട് എ​ത്തി​യ ക​ടു​വ​ത​ന്നെ​യാ​യി​രി​ക്കാം സ​ത്രം​കു​ന്നി​ലും എ​ത്തി​യ​തെ​ന്ന സം​ശ​യം നാ​ട്ടു​കാ​ർ​ക്കി​ട​യി​ലു​ണ്ട്.

Tags:    
News Summary - The tiger reached the sathramkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.