ഷഫീറും നിജാമുവും
Posted On
date_range Updated On
date_range മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ.
താമരശ്ശേരി കോടഞ്ചേരി ആയോത്ത് ഷഫീർ (30), താമരശ്ശേരി കൈതപൊയിൽ ആനോരമ്മൽ നിജാമു (36) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. 69 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
യുവാക്കൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നിഗീഷ്, ഇൻസ്പെക്ടർ എ. പ്രജിത്ത്, കെ.വി. ഷാജിമോൻ, പി.എ. പ്രകാശ്, അനിൽകുമാർ, സനൂപ്, മൻസൂറലി, സൽമ, വീണ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.