കുന്താണി ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ പൊൻകുഴി വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ചപ്പോൾ
സുൽത്താൻ ബത്തേരി: നാട്ടിലിറങ്ങുന്ന ആന ഉൾപ്പെടെയുള്ള കാട്ടു മൃഗങ്ങളെ വനത്തിൽത്തന്നെ നിർത്തുക എന്ന ഉദ്ദേശ്യത്തോടെ വിത്തുണ്ടകൾ കാട്ടിലേക്കെറിഞ്ഞ് വിദ്യാർഥികൾ. കുന്താണി ഗവ. എൽ.പി സ്കൂളിലെ 80 ഓളം വിദ്യാർഥികളാണ് വിവിധ പഴവർഗങ്ങളുടെ 2000 ത്തോളം ഉണ്ടകൾ പൊൻകുഴി വനത്തിലേക്കെറിഞ്ഞത്. പ്ലാവ്, മാവ്, നാരകം, സപ്പോട്ട എന്നിവയൊക്കെയാണ് വളവും മണ്ണും ചേർത്ത് കുഴച്ച് ബാൾ രൂപത്തിലാക്കി കാട്ടിലേക്കെറിഞ്ഞത്.
പൊൻകുഴി ക്യാമ്പ് കെട്ടിടത്തിന് സമീപമായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും മാതൃകാ പ്രവർത്തനം. വനം വകുപ്പ് ജീവനക്കാർ വിദ്യാർഥികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.
വിത്തുകൾ വളർന്ന് മരങ്ങളാകുമ്പോൾ അതിലെ പഴങ്ങൾ ഭക്ഷിച്ച് മൃഗങ്ങൾക്ക് കാട്ടിൽതന്നെ കഴിയാം. ഭക്ഷണം വേണ്ട രീതിയിൽ ലഭ്യമല്ലാത്തതു കൊണ്ടാണ് കാട്ടുമൃഗങ്ങൾ ഇപ്പോൾ നാട്ടിലിറങ്ങുന്നത്. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.