Posted On
date_range Updated On
date_range ബത്തേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; ആടുകൾ ചത്തു
സുൽത്താൻ ബത്തേരി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. കുപ്പാടി സ്വദേശി ജോൺസെൻറ പറമ്പിൽ കെട്ടിയിരുന്ന ആടുകളെയാണ് കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. കുപ്പാടി ഭാഗത്ത് തെരുവുനായ് ശല്യം രൂക്ഷമായിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. സെൻറ് മേരീസ് കോളജ് ഹെലിപ്പാടിനടുത്ത് നായ്ക്കളുടെ താവളമാണ്.
കാൽനടയാത്രക്കാർ ഭീതിയിലാണ്. നഗരസഭ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.