ക​ടു​ത്ത വെ​യി​ലി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ബോ​ഗ​ൻ​വി​ല്ല ത​ണ​ലി​നെ ആ​ശ്ര​യി​ക്കു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ പൊ​ലീ​സു​കാ​ർ

ക​ടു​ത്ത വെ​യി​ലും ചൂ​ടും; ബ​ത്തേ​രി​ക്ക് ത​ണ​ലൊ​രു​ക്കി ബോ​ഗ​ൻ​വി​ല്ല

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ല്ലാ​യി​ട​ത്തെ​യും പോ​ലെ ക​ടു​ത്ത വെ​യി​ലും ചൂ​ടു​മാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും. ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന കാ​ൽ​ന​ട​ക്കാ​ർ ട്രാ​ഫി​ക് ജ​ങ്ഷ​നി​ലെ​ത്തി​യാ​ൽ അ​ൽ​പം വേ​ഗം കു​റ​ക്കും. പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച ബോ​ഗ​ൻ​വി​ല്ല​യു​ടെ ത​ണ​ലാ​ണ് കാ​ര​ണം.

കൊ​ടും ചൂ​ടി​ൽ ആ ​ത​ണ​ലി​ൽ പെ​ട്ടെ​ന്നൊ​രു ത​ണു​പ്പ് വ​രും. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സു​കാ​ർ ബോ​ഗ​ൻ​വി​ല്ല ചു​വ​ട്ടി​ൽ മി​ക്ക​പ്പോ​ഴും ത​ണ​ൽ തേ​ടി​യെ​ത്തും.

പൊ​ലീ​സി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് കാ​ൽ​ന​ട​ക്കാ​ർ ആ​​ശ്വാ​സ​ത്തി​നാ​യി അ​ൽ​പ​സ​മ​യം ഇ​വി​ടെ ചെ​ല​വി​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ന​ഗ​ര​ത്തി​ൽ ചെ​റി​യ മ​ഴ പെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ട് ഇ​നി ക​ടു​ക്കാ​നി​രി​ക്കു​ന്ന വെ​യി​ലി​ൽ കൂ​ടു​ത​ൽ പ്ര​സ​രി​പ്പോ​ടെ ബോ​ഗ​ൻ​വി​ല്ല ത​ണ​ലൊ​രു​ക്കു​മെ​ന്നു​റ​പ്പാ​ണ്.

Tags:    
News Summary - Shade of bougainville for Bathery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.