അഹമ്മദ്
സുൽത്താൻ ബത്തേരി: വനിത സിവിൽ പൊലീസ് ഓഫിസർമാർക്കെതിരെ വാട്സ്ആപ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരുവിൽനിന്ന് പിടികൂടി. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് മാനു എന്ന അഹമ്മദിനെ (61)യാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വനിത സിവിൽ പൊലീസ് ഓഫിസറുടെ പരാതിയിലാണ് നടപടി. സുൽത്താൻ ബത്തേരി, മീനങ്ങാടി, അമ്പലവയൽ സ്റ്റേഷനുകളിലായി അഹമ്മദ് ആറു കേസുകളിലെ പ്രതിയാണ്. ജൂൺ 30നാണ് എഴുന്നൂറോളം പേർ അംഗമായ ‘മൊട്ടുസൂചി’ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ഇയാൾ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർമാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്.
സ്ത്രീകൾക്കും പൊലീസ് സേനക്കും അവമതിപ്പ് ഉണ്ടാകുന്ന തരത്തിൽ ലൈംഗികച്ചുവയുള്ള വോയ്സ് മെസ്സേജാണ് അയച്ചത്. ജൂലൈ ഒന്നിന് ഇയാൾക്കെതിരെ കേസെടുത്തതോടെ ഒളിവിൽ പോവുകയായിരുന്നു. ബത്തേരി പൊലീസ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ, എസ്.ഐ സോബിൻ, എ.എസ്.ഐ സലീം, എസ്.സി.പി.ഒ ലബ്നാസ്, സി.പി.ഒമാരായ അനിൽ, അനിത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.