അറസ്റ്റിലായ മി​ർ​ഷാ​ദ് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം

മെത്താഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം മുത്തങ്ങ പൊൻകുഴിയിൽ 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഞായറാഴ്ച ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് മടവൂർ സ്വദേശി മിർഷാദ് ആണ് അറസ്റ്റിലായത്. കേസിൽ മൂന്നുപേർ നേരത്തേ പിടിയിലായിരുന്നു.

വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ വൈ പ്രസാദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജ മോൾ, സുഷാദ്, ബേസിൽ, അനുപ്രകാശ് എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Methamphetamine seizure case; One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.