വി​ഷ്ണു

മുത്തങ്ങയിൽ എം.ഡി.എം.എ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ കൊമേഴ്ഷ്യൽ അളവിൽ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറിൽ മൂന്നു പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ, മാന്നാർ, നെല്ലിക്കോമത്ത് വി. വിഷ്ണു (25) വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവർ ഇയാളിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയത്.

കഴിഞ്ഞ മാസം ഒമ്പതിന് കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കാറിൽ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ ബേയ്പ്പൂർ നടുവട്ടം കൊന്നക്കുഴി വീട്ടിൽ കെ. അഭിലാഷ് (44), നടുവട്ടം അദീബ് മഹൽ വീട്ടിൽ അദീബ് മുഹമ്മദ്‌ സാലിഹ് (36), കക്കോടി കല്ലുട്ടിവയൽ വീട്ടിൽ അബ്ദുൾ മഷൂദ് (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - MDMA seized in Muthanga; One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.