സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി റോഡ്
Posted On
date_range Updated On
date_range ബത്തേരി ആശുപത്രി റോഡിൽ കുഴി
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രി റോഡിലെ കുഴികൾ വാഹന ഗതാഗതത്തിന് തടസ്സമാകുന്നതായി പരാതി. പൊലീസ് സ്റ്റേഷൻ റോഡിൽ നിന്ന് തുടങ്ങി ഫെയർലാൻഡിൽ അവസാനിക്കുന്ന റോഡാണ് തകർന്നുകിടക്കുന്നത്. റോഡ് ടാർ ചെയ്തിട്ട് ഒരു വർഷമായിട്ടില്ല. ആംബുലൻസുകളും രോഗികളുമായി സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളുമാണ് ഇടതടവില്ലാതെ ആശുപത്രി റോഡിൽ സഞ്ചരിക്കുന്നത്. ഏറെ മുറവിളിക്കുശേഷമായിരുന്നു ഏതാനും മാസം മുമ്പ് റോഡ് പുതുക്കി പണിതത്. രാജീവ് ഗാന്ധി ബൈപാസ് റോഡിൽ നിന്നും ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.