പ്രതീകാത്മക ചിത്രം

ഓട്ടോ സമാന്തര സർവിസ്; ബത്തേരിയിൽ സ്വകാര്യ ബസുകൾ പണിമുടക്കി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ട്ടോ​ക​ളു​ടെ സ​മാ​ന്ത​ര സ​ർ​വി​സി​നെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​യി​ല്ല.

പൊ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി കേ​സെ​ടു​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ താ​ലൂ​ക്കി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ൽ​പ​റ്റ, മാ​ന​ന്ത​വാ​ടി, വ​ടു​വ​ഞ്ചാ​ൽ, പു​ൽ​പ​ള്ളി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ മു​ട​ങ്ങി.

ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സ​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച മൂ​ല​ങ്കാ​വി​ൽ ഓ​ട്ടോ ഡ്രൈ​വ​റും ബ​സ് ജീ​വ​ന​ക്കാ​രും ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ഇ​രു വി​ഭാ​ഗ​വും ചി​കി​ത്സ തേ​ടി. ഈ ​സം​ഭ​വ​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്നാ​യി​രു​ന്നു സ​മ​രം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി-​ക​ല്ലൂ​ർ, ബ​ത്തേ​രി-​താ​ളൂ​ർ, ബ​ത്തേ​രി-​ന​മ്പ്യാ​ർ​കു​ന്ന് റൂ​ട്ടു​ക​ളി​ലാ​ണ് ഓ​ട്ടോ​ക​ളു​ടെ സ​മാ​ന്ത​ര സ​ർ​വി​സ് ത​ല​വേ​ദ​ന​യാ​കു​ന്ന​തെ​ന്ന്​ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ത​ർ​ക്ക​ങ്ങ​ൾ പ​ല ത​വ​ണ സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രുന്നു.ബ​സു​ക​ൾ​ക്ക് തൊ​ട്ടു​മു​ന്നി​ലോ​ടി സ്റ്റോ​പ്പു​ക​ളി​ൽ​നി​ന്ന്​ ഓ​ട്ടോ​ക​ൾ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു​വെ​ന്നാ​ണ് ബ​സു​കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ ട്രി​പ് വി​ളി​ച്ചു പോ​കു​ന്ന​വ​രാ​ണെ​ന്നാ​ണ് ഓ​ട്ടോ​ക്കാ​രു​ടെ വാ​ദം. ഞാ​യ​റാ​ഴ്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ബ​സ് തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.

Tags:    
News Summary - parallel auto rickshaw service Private buses on strike in Bathery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.