ബാലൻ
Posted On
date_range Updated On
date_range 21 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
സുൽത്താൻബത്തേരി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി ബീനാച്ചി ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച 21 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിലായി. കല്ലൂർ 67 സ്വദേശി സി. ബാലൻ ( 57) ആണ് അറസ്റ്റിലായത്.
നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബാലൻ. പ്രിവന്റിവ് ഓഫിസർ എം.എ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. ശിവൻ, എം.ബി. ഷെഫീഖ്, ആർ.സി. ബാബു എന്നിവരും ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.