Posted On
date_range Updated On
date_range ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; ഒന്നരക്കോടി പിടികൂടി
കൽപറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയിലധികം രൂപ പിടികൂടിയതായാണ് പ്രാഥമിക വിവരം. ബംഗളൂരുവിൽനിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍നിന്നാണ് പണം പിടികൂടിയത്. ഡ്രൈവറുടെ മുൻഭാഗത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനിയിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.