Posted On
date_range Updated On
date_range മയക്കുമരുന്ന് പിടികൂടി
സുൽത്താൻ ബത്തേരി: വയനാട് ജില്ല ലഹരി വിരുദ്ധ സ്കോഡും ബത്തേരി പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാറും സംഘവും ദേശീയപാതയിൽ മുത്തങ്ങ പൊൻകുഴി ക്ഷേത്രത്തിന് മുൻവശം നടത്തിയ വാഹന പരിശോധനയിൽ മാരക ലഹരിമരുന്ന് എം.ഡി.എം.എ 4. പിടികൂടി.
760 ഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് പൊലീസ് പറഞ്ഞു. പുത്തനങ്ങാടി സ്വദേശി എ. അജ്നാസിനെ (26) അറസ്റ്റ് ചെയ്തു.
ജില്ല പോലീസ് മേധാവി ആർ. ഇളങ്കോക്ക് ലഭിച്ച വിവരത്തെ തുടർന്ന് നാർകോട്ടിക് ഡി.വൈ.എസ്.പി. വി. രജികുമാറിെൻറ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. നിശാപാർട്ടിയിലും മറ്റും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.