പിടിയിലായ യുവാവ്
Posted On
date_range Updated On
date_range മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍
സുൽത്താൻ ബത്തേരി: മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈനുമായി യുവാവ് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ പിടിയിലായി.
കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് വിവേക് നഗര്‍ ഹൗസിങ് കോളനിയിലെ എസ്. വില്‍സണ്‍ (45) ആണ് അറസ്റ്റിലായത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. 0.65 ഗ്രാം മെത്താംഫെറ്റമൈന് കൈവശം വെച്ചതിന് എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.