ബാബു
Posted On
date_range Updated On
date_range കർണാടക മദ്യം കടത്തവേ പിടിയിൽ
സുൽത്താൻ ബത്തേരി: കർണാടക മദ്യം കടത്തവേ യുവാവ് പിടിയിൽ. വിൽപനക്കായി കൊണ്ടുവരുകയായിരുന്ന 26 പാക്കറ്റ് മദ്യവുമായാണ് കിടങ്ങനാട് ഓടക്കുനി ഒ.വി. ബാബു (29) പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം മുത്തങ്ങ പൊലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ ഗുണ്ടൽപേട്ട ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ മുരളീധരൻ, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ഷൈജു, സിവിൽ പൊലീസ് ഓഫിസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.