മു​ത്ത​ങ്ങ​യി​ൽ ഹാ​ൻ​സു​മാ​യി പി​ടി​യി​ലാ​യ​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​നൊ​പ്പം 

മു​ത്ത​ങ്ങ​യി​ൽ 75 ല​ക്ഷ​ത്തി​െൻറ ഹാ​ൻ​സ് പി​ടി​കൂ​ടി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ക്സൈ​സ് സം​ഘം മു​ത്ത​ങ്ങ​യി​ൽ നി​രോ​ധി​ത പാ​ൻ​മ​സാ​ല പി​ടി​കൂ​ടി. മൈ​സൂ​രു​വി​ൽ​നി​ന്നു സം​സ്ഥാ​ന​ത്തേ​ക്കു​വ​ന്ന ദോ​സ്ത് ഗു​ഡ്സ് വാ​ഹ​ന​ത്തി​ൽ വാ​ഴ​ക്കു​ല​ക​ൾ​ക്കി​ട​യി​ൽ 50 ചാ​ക്കു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച 75000 പാ​ക്ക​റ്റ് ഹാ​ൻ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന ഡ്രൈ​വ​ർ മ​ണ്ണാ​ർ​ക്കാ​ട് നാ​യാ​ടി​ക്കു​ന്ന് സ്വ​ദേ​ശി അ​ജ്മ​ൽ (25), സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി കൊ​ണ്ട​യ​ങ്ങാ​ട​ൻ റ​ഷീ​ദ് (27) എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​ത്. വ​യ​നാ​ട് എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സും സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ചും ചേ​ർ​ന്നാ​ണ് മു​ത്ത​ങ്ങ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ൽ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ര​മേ​ഷ്, പി.​എ​സ്. വി​നീ​ഷ്, കെ.​ജി. ശ​ശി​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ എ.​എ​സ്. അ​നീ​ഷ്, പി.​കെ. മ​നോ​ജ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, അ​മ​ൽ തോ​മ​സ്, ഡ്രൈ​വ​ർ വീ​രാ​ൻ കോ​യ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - hans worth 65 lakh seized from muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.