സ്വർണവ്യാപാരികളെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി
സുൽത്താൻ ബത്തേരി: തെറ്റായ ദിശയിലൂടെ എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് പത്തംഗ സംഘം സ്വർണ വ്യാപാരികളെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. ബത്തേരി എളുമ്പിലാട്ട് ജ്വല്ലറിയിലെ ഫസല്‍ (26), അഷ്റഫ് (34), റിയാസ് (36) എന്നിവരെയാണ് 10 അംഗം സംഘം കടയിലെത്തി മർദിച്ചതായി പറയുന്നത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
രാവിലെ തെറ്റായ ദിശയിലെത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രാത്രിയോടെ 10 അംഗ സംഘം കടയിലെത്തി മര്‍ദിച്ചതായി പറയുന്നത്. പരിക്കേറ്റ മൂവരെയും ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘വ്യാപാരികളെ മർദിച്ചവരെ അറസ്റ്റ് ചെയ്യണം’
സുൽത്താൻ ബത്തേരി: ടൗണിലെ സ്വർണ വ്യാപാരികളെ കടയില്‍ കയറി മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. ദാമോദരൻ, കെ.വി. ചാക്കോച്ചൻ, സജികുമാർ, പ്രേമൻ കേളോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.