ബീനാച്ചിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു; കാർ യാത്രികന് ഗുരുതര പരിക്ക്

സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ ബീനാച്ചി റേഷൻ കടക്ക്​ സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച്​ കാർ യാത്രികന്​ ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.

കാർ യാത്രികൻ കണ്ണൂർ ഇരിക്കൂർ സ്വദേശി ഷൗക്കത്തലിക്ക് ആണ്​ ഗുരുതര പരിക്കേറ്റത്​. ടിപ്പർ ഡ്രൈവർക്കും പരിക്കുണ്ട്.

ഷൗക്കത്തലിയെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.