ഹാസിബ്
മോന്‍ഡല്‍
Posted On
date_range Updated On
date_range 422 പാക്കറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളുമായി ബംഗാള്‍ സ്വദേശി പിടിയിൽ
സുൽത്താൻ ബത്തേരി: കെ.എസ്.ആര്.ടി.സിയില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. ഹാസിബ് മോന്ഡല്നെയാണ് (35) അറസ്റ്റ് ചെയ്തത്.
422 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. എസ്.ഐ എന്‍.എ. രാധാകൃഷ്ണന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹംസ, അരുണ്‍ജിത്ത്, ടി.കെ. സുനി, ടി.എ. ബാബു, സി.പി.ഒ ഡിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.