മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range പുല്‍പള്ളിയില്‍ അടച്ചിട്ട വീട്ടില്‍ വീണ്ടും മോഷണം
പുല്‍പള്ളി: അടച്ചിട്ട വീട്ടിൽ വീണ്ടും മോഷണം. എരിയപ്പള്ളി വൈറ്റ് ഹൗസിൽ ആചാര്യയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ തുണിയിൽ മറച്ചുകെട്ടിയാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത്.
കമ്പ്യൂട്ടറിെൻറ ഹാർഡ് ഡിസ്ക്കും അപഹരിച്ചു. തുണികളടക്കം വാരിവലിച്ചിട്ട നിലയിലാണ്. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് സുരഭിക്കവല പാലറക്കല്‍ ജോഷിയുടെ വീട്ടിലും മോഷണം നടന്നിരുന്നു.
അലമാരയിലുണ്ടായിരുന്ന നാലുപവന്‍ സ്വര്‍ണാഭരണങ്ങൾ, ലാപ്‌ടോപ് ഉള്‍പ്പെടെ മോഷണം പോയി. മോഷണത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. തുടർച്ചയായ മോഷണങ്ങൾ പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.