ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ ഒരപ്പുവയലിൽ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്, കടുവക്കായി ഒരപ്പുവയലിൽ വനം വകുപ്പും നാട്ടുകാരും
തിരച്ചിൽ നടത്തുന്നു
സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയലിൽ കടുവക്കായി വനം വകുപ്പിന്റെ വ്യാപക തിരച്ചിൽ. കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ടോടെ കൂട് സ്ഥാപിച്ചു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഒരപ്പുവയൽ മേഖലയിൽ കടുവ സാന്നിധ്യം തുടങ്ങിയിട്ട്. പലതവണ ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് കാടുപിടിച്ച നിരവധി കൃഷിയിടങ്ങളുണ്ട്. ഇവിടെയാണ് കടുവ തങ്ങുന്നതെന്നാണ് സംശയിക്കുന്നത്.
സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ യു. ആഷിക് അലിയുടെ നിർദേശാനുസരണം പുൽപള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെയും കൽപറ്റ ആർ.ആർ.ടിയിലെയും ജീവനക്കാരാണ് വെള്ളിയാഴ്ച തിരച്ചിൽ നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവൻ അപ്പാട്, വാർഡ് മെംബർമാരായ ശാന്തി സുനിൽ, അനില രാജു തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.