പി.ഡി. രാജു, ഷാഹുൽ ഹമീദ്
Posted On
date_range Updated On
date_range കുഴൽപണ വേട്ട; 33 ലക്ഷം പിടിച്ചെടുത്തു
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാത്ത 3390000 രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നാനക്കുഴി സ്വദേശി പി.ഡി. രാജു, മീനങ്ങാടി ചെണ്ടക്കുനി സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തു.
മൈസൂരുവിൽ നിന്നു ബത്തേരി ഭാഗത്തേക്കുവന്ന ലോറിയിലാണ് പണം ഒളിപ്പിച്ചിരുന്നത്.
ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാർ, ബത്തേരി എസ്.ഐ കെ.എൻ. കുമാരൻ, എ.എസ്.ഐ ടി.കെ. ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.