Posted On
date_range Updated On
date_range കാലിത്തീറ്റ ലോറിയിൽ കടത്തിയ 210 കിലോ ഹാൻസ് പിടികൂടി
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രാത്രി മൈസൂരുവിൽനിന്ന് വന്ന കാലിത്തീറ്റ ലോറിയിൽ 210 കിലോ ഹാൻസ് (21,000 പാക്കറ്റ്) കെണ്ടത്തി.
ലോറിൈഡ്രവർ താമരശ്ശേരി വാവാട് വരുവിൻ കാലായിൽ ഷാഹുൽ ഹമീദിനെ (50) അറസ്റ്റ് ചെയ്തു. കാലിത്തീറ്റ, മുത്താറി എന്നിവയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. വിശദമായി പരിശോധിച്ചപ്പോഴാണ് കാലിത്തീറ്റകൾക്കിടയിൽ ഒളിപ്പിച്ച ഹാൻസ് ചാക്കുകൾ കണ്ടത്.
എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻറിവ് ഓഫിസർമാരായ കെ. അനിൽകുമാർ, കെ.എസ്. സതീഷ്, സി.ഇ.ഒ സുനിൽകുമാർ എന്നിവരാണ് ലോറി പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.