കമ്പളക്കാട്: പട്ടാപ്പകല്‍പോലും തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി കമ്പളക്കാട് ടൗണിലെ യാത്രക്കാരും കച്ചവടക്കാരും പ്രദേശവാസികളും. നിരവധി തവണ പഞ്ചായത്തില്‍ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ കമ്പളക്കാട് ടൗണിൽ തെരുവുനായ് ആക്രമണത്തില്‍ നിരവധിപേർക്കാണ് പരിക്കേറ്റത്.
ടൗണില്‍ വാഹനങ്ങൾക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്ക്കള്‍ വാഹനത്തിനു കുറുകെ ചാടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതു കാരണം അപകട സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം റോഡരികിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ തെരുവുനായ്ക്കള്‍ റോഡിലേക്ക് മറിച്ചിട്ടിരുന്നു.
തൊട്ടടുത്തുള്ള കണിയാമ്പറ്റ ടൗണിലും ഇതുതന്നെയാണ് സ്ഥിതി. കണിയാമ്പറ്റ ടൗണില്‍ കഴിഞ്ഞ മാസം പുലര്‍ച്ചെ മദ്റസയില്‍ പോകുന്ന രണ്ടു വിദ്യാർഥികളെ തെരുവുനായ്ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. തെരുവുനായ് ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധവുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.