കഞ്ചാവ് കേസിൽ പിടിയിലായ യുവാക്കൾ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ
ഗൂഡല്ലൂർ: കോത്തർവയൽ ഭാഗത്ത് കഞ്ചാവ് വിൽക്കുകയായിരുന്ന രണ്ട് യുവാക്കളിൽനിന്ന് 30 പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. മുഹമ്മദ് റിയാസ് (22), നിഷാദ് അഹമ്മദ് (19) എന്നിവരെ ഗൂഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവു കേസുമായി ബന്ധപ്പെട്ട് യുവാക്കൾ മൂന്നുതവണ പിടികൂടപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. കോത്തർവയൽ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.