കൽപറ്റ: നിലമ്പൂർ -നഞ്ചൻകോട്, തലശ്ശേരി -മൈസൂർ റെയിൽവേ ലൈനുകളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിന് പരിശോധന ആരംഭിച്ചു.
കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിലെയും കൺസൾട്ടൻസി സിസ്ട്രയുടെയും ഉദ്യോഗസ്ഥർ കൽപറ്റയിൽ പരിശോധന നടത്തി.
രണ്ട് മാസത്തിനകം ഡി.പി.ആർ നടപടി പൂർത്തിയാക്കുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ. എ അറിയിച്ചു. റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് സീനിയർ ഡി .ജി. എം കെ. കെ. സലീം, സെക്ഷൻ എൻജിനീയർമാരായ എസ്. പ്രശാന്ത്, ധനേഷ് അരവിന്ദ്, സിസ്ട്രാ അലൈൻമെൻറ് എൻജിനീയർ െബഹ്റ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച കൽപറ്റയിൽ പരിശോധന നടത്തിയത്.
ഇരു ലൈനുകളും കൽപറ്റയിൽ ബന്ധിപ്പിച്ച് മീനങ്ങാടി -ബത്തേരി വഴി കർണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. മണിയങ്കോടിനും കൈനാട്ടിക്കും ഇടയിലാവും ജങ്ഷൻ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.