Posted On
date_range Updated On
date_range തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂട്ടത്തോടെ കോവിഡ്
പുൽപള്ളി: തൊഴിലുറപ്പ് പണിക്കുപോയ തൊഴിലാളികൾക്ക് കൂട്ടത്തോടെ കോവിഡ്. കണ്ടാമല കോളനിയിലെയും ചുള്ളിക്കാട് കോളനിയിലെയും 70ഓളം പേർക്കാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ചില തൊഴിലാളികൾക്ക് ജലദോഷം, പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 120ഓളം പേരെയാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയത്. രോഗബാധയെത്തുടർന്ന് കോളനിയിൽ ജാഗ്രത നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.