പാ​ടി​ച്ചി​റ ചൂ​നാ​ട്ട്ക​വ​ല​യി​ൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്നു

ക​ടു​വ സാ​ന്നി​ധ്യം; ഒ​മ്പ​ത് ഇ​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു

പു​ൽ​പ​ള്ളി: പാ​ടി​ച്ചി​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഭീ​തി പ​ര​ത്തു​ന്ന ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് വ​നം​വ​കു​പ്പ് ഒ​മ്പ​ത് ഇ​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു. പാ​ടി​ച്ചി​റ ചൂ​നാ​ട്ട്ക​വ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് കാ​ടു​മൂ​ടിക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

കാ​മ​റ​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യാ​ൽ കൂ​ടുവെ​ക്കാ​നാ​ണ് വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പാ​ടി​ച്ചി​റ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രികാ​ല​ങ്ങ​ളി​ൽ പട്രോ​ളി​ങ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

Tags:    
News Summary - Tiger Presence; Surveillance cameras installed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT