Posted On
date_range Updated On
date_range ചേപ്പിലയിൽ കടുവ; നാട്ടുകാർ ഭീതിയിൽ
പുൽപള്ളി: എരിയപ്പള്ളി ചേപ്പില താന്നിതെരുവ് പ്രദേശങ്ങളിൽ കടുവയുടെ സാമീപ്യം കണ്ടതിനെതുടർന്ന് വനപാലകർ തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഷെഡ്, താന്നിതെരുവ് റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ വനപാലകരെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രി പഴശ്ശിരാജ കോളജിനടുത്തും രാത്രിയിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ സാക്ഷ്യപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എരിയപ്പള്ളി കുന്നിൽ കടുവയുണ്ടോ എന്നറിയാൻ വനപാലകർ തിരച്ചിൽ നടത്തുന്നത്. ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർ അബ്ദുൽ സമദിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. തിരച്ചിലിനു മുന്നോടിയായി പുൽപ്പള്ളിയിലെ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചക്കുശേഷം അവധി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.