സുബൈര്‍
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
പുല്പള്ളി: സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം അരിക്കോട് എടക്കാട്ടുപറമ്പ്, മുളക്കാത്തൊടിയില്‍ വീട്ടില്‍ സുബൈര്‍ (47)നെയാണ് പുല്പള്ളി പൊലീസ് പിടികൂടിയത്.
ഇയാള്‍ക്ക് വേണ്ടിയാണ് യുവാക്കള്‍ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് സുബൈറിന് എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പെരിക്കല്ലൂരില്വെച്ച് മലപ്പുറം സ്വദേശികളായ അരീക്കോട്, കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം (31), എടക്കാപറമ്പില്‍ പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ് (44) എന്നിവര്‍ പിടിയിലാകുന്നത്. 2.140 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.