മാല പൊട്ടിക്കുന്നതിനിടെ പിടിയിലായവർ
Posted On
date_range Updated On
date_range ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ
പുൽപള്ളി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലിയിൽ കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ രണ്ടംഗസംഘത്തെ പിടികൂടിയത്. ഇവരെ കേണിച്ചിറ പൊലീസിന് കൈമാറി.
മാനന്തവാടി സ്വദേശി റഫീഖ്, മീനങ്ങാടി കുമ്പളേരി സ്വദേശി ടെല്ലസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിക്കുന്നതിനിടെ സരോജിനിയമ്മയുടെ കഴുത്തിന് നിസ്സാര പരിക്കേറ്റിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാല കണ്ടെടുത്തു. ഇവർ ജില്ലയിൽ സമാനമായ മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.