ദേ​വ​ർ​ഗ​ദ്ദ ഉ​ന്ന​തി​യി​ലെ ആ​റ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ശാ​ന്ത- ബാ​ല​ൻ ദ​മ്പ​തി​ക​ളു​ടെ വീ​ട്

ദേവർഗദ്ദ ഉന്നതിയിലെ ഒരു വീട്ടിൽ ആറ് കുടുംബങ്ങൾ

പുൽപള്ളി: ദേവർഗദ്ദ ഉന്നതിയിലെ ഒരു വീട്ടിൽ കഴിയുന്നത് ആറ് കുടുംബങ്ങൾ. ശാന്ത- ബാലൻ ദമ്പതികളും അവരുടെ വിവാഹം കഴിഞ്ഞ മക്കളും മരുമക്കളുമെല്ലാം മൂന്ന് മുറി മാത്രമുള്ള ഈ വീട്ടിൽ ഞെങ്ങിഞെരുങ്ങി കഴിയുകയാണ്. ഭവന നിർമാണ പദ്ധതികളിൽ തങ്ങളെ തഴയുകയാണെന്നാണ് ഇവരുടെ പരാതി.

ശാന്ത, ബാലൻ ദമ്പതികളുടെ മക്കളാണ് ബിജു, ഷൈനി, ഗീരീഷ്, വിജേഷ്, അശ്വതി, സൂര്യ, ബിബീഷ്, ബിബിഷ എന്നിവർ. ഇതിൽ മൂന്നുപേരുടെ വിവാഹം കഴിഞ്ഞിട്ടില്ല.

സ്വന്തമായി ഭൂമി ഇല്ലാത്തതിന്റെ പേരിലാണ് ഭവന നിർമാണ പദ്ധതിയിൽ ഇവർ തഴയപ്പെടുന്നത്. ഉന്നതിയിലെ മൂപ്പന്റെ പേരിലാണ് ഭൂമി കിടക്കുന്നത്. ഇക്കാരണത്താൽ വർഷങ്ങളായി ഇവിടെ കഴിയുന്നവർ വീടുകളോട് ചേർന്ന് താത്കാലിക ഷെഡുകളുണ്ടാക്കിയാണ് താമസിച്ചുപോരുന്നത്.

ദേവർഗദ്ദ ഉന്നതിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ കഴിയുന്നതും ശാന്ത- ബാലൻ ദമ്പതികളുടെ വീട്ടിലാണ്.

ചോർന്നൊലിക്കുന്ന വീടുകളാണ് ഭൂരിഭാഗവും. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീടുകളിൽ പലതും തകർച്ച നേരിടുന്നു. ഉന്നതിയിലെ വിവിധ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് നിരവധി തവണ അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒന്നും പാലിക്കപ്പെട്ടിട്ടില്ല.

Tags:    
News Summary - Six Families Share a Single House in Devargadda Unnati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.