രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പ് പാ​ലി​ച്ചു; പോ​ളി​ന്റെ കു​ടും​ബ​ത്തി​ന് വീ​ട് പൂ​ർ​ത്തി​യാ​യി

പു​ല്‍പ​ള്ളി: കാ​ട്ടാ​ന​ക്ക​ലി​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ പാ​ക്കം കു​റു​വാ​ദ്വീ​പി​ലെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ സ​മി​തി താ​ൽക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പാ​ക്കം തി​രു​മു​ഖ​ത്ത് തേ​ക്കി​ന്‍കൂ​പ്പി​ല്‍ വെ​ള്ള​ച്ചാ​ലി​ല്‍ പോ​ളി​ന്റെ കു​ടും​ബ​ത്തി​ന്റെ സ്വ​പ്നം സ​ഫ​ല​മാ​യി.

പോ​ളി​ന്റെ കു​ടും​ബ​ത്തി​ന്റെ സു​പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യ വീ​ടി​ന്റെ പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ച്ചു. പോ​ളി​ന്റെ മ​ര​ണ​ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി എം.​പി വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട സ​മ​യ​ത്താ​യി​രു​ന്നു പ​ണി​തീ​രാ​ത്ത വീ​ടി​ന്റെ പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കു​ക​യെ​ന്ന പോ​ളി​ന്റെ ഭാ​ര്യ സാ​ലി​യു​ടെ​യും മ​ക​ള്‍ സോ​ന​യു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യം മ​ന​സ്സിലാ​ക്കു​ന്ന​ത്.

ഉ​ട​ന്‍ ത​ന്നെ രാ​ഹു​ൽ ഗാന്ധി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന 'കൈ​ത്താ​ങ്ങ്' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി വീ​ടി​ന്റെ പൂ​ര്‍ത്തീ​ക​ര​ണം എ​ത്ര​യും വേ​ഗ​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. 

Tags:    
News Summary - Rahul Gandhi kept his promise; The house was completed for Paul's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT