Posted On
date_range Updated On
date_range മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു
പുൽപള്ളി: മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു. പാറക്കടവ് കളരിക്കൽ ബാബു-മറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ് കടുംകീരിയിൽ വിനുവിന്‍റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജി ഈസ്റ്റർ അവധിക്കാണ് നാട്ടിലെത്തിയത്.
മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്ന് നാട്ടുചികിത്സ നടത്തുന്നതിനിടെ രോഗം മൂർച്ഛിക്കുകയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്തു.
രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: അലൻ, അനറ്റ്. സഹോദരങ്ങൾ: ഷിജു, ജിജു. സംസ്കാരം ഞായറാഴ്ച 11ന് ചെറ്റപ്പാലം സെന്‍റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.