മുരുകേഷ്
Posted On
date_range Updated On
date_range മൊബൈൽ ഫോൺ മോഷണം: പ്രതി അറസ്റ്റിൽ
പുൽപ്പള്ളി: താഴയങ്ങാടിയിൽ കടവരാന്തയിൽ ഇരിക്കുകയായിരുന്ന വ്യക്തിയുടെ പതിനായിരത്തിന് മുകളിൽ വിലമതിക്കുന്ന മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതിയെ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാടിച്ചിറ കുട്ടിക്കാനം ചെറ്റവിള പുത്തൻവീട് മുരുകേഷിനെയാണ് (42) പുൽപള്ളി പൊലീസ് ഇൻസ്പെക്ടർ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംശയാസ്പമായ സാഹചര്യത്തിൽ ഇയാളെ വിവിധ വീടുകളുടെ പരിസരത്ത് കണ്ടതായി പരാതികളുണ്ടായിരുന്നു. സമീപകാലത്ത് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യങ്ങൾ അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.