Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
പുൽപള്ളി: കടുവയുടെ കാൽപാടുകൾ പിൻതുടർന്നയാളെ കാട്ടുപന്നി ആക്രമിച്ചു. മുള്ളൻകൊല്ലി ഇരിപ്പൂട് പുളിയാർകുന്നിൽ വാഴക്കാപ്പാറ സണ്ണി (54) യെയാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് കൈക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഇരിപ്പൂട് ഭാഗത്ത് കടുവയുടെ കാൽപാടുകൾ കഴിഞ്ഞ ദിവസങ്ങളിലായി കാണുന്നുണ്ട്. കൃഷിയിടത്തിൽ കടുവയുടെ കാൽപാദങ്ങൾ നോക്കിപോയ സണ്ണിയെയാണ് കാട്ടുപന്നി ആക്രമിച്ചത്. പുൽപള്ളി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കടുവാഭീതിയിലാണ് കഴിഞ്ഞ കുറേനാളുകളായി ഈ പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.