ചേ​കാ​ടി - കു​റു​വ ദ്വീ​പ് റോ​ഡ്

അ​പ​ക​ടഭീ​ഷ​ണി​യാ​യി ചേ​കാ​ടി - കു​റു​വ ദ്വീ​പ് റോ​ഡ്

പു​ൽ​പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ചേ​കാ​ടി - കു​റു​വ ദ്വീ​പ് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട തു​രു​ത്താ​യി മാ​റി. വ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടാ​ത്ത​തു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് തെ​ന്നി മാ​റു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. സ​മീ​പ​കാ​ല​ത്താ​ണ് റോ​ഡി​ന്റെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്.

ഈ ​ഭാ​ഗ​ത്ത് ടാ​റി​ങ് റോ​ഡ് വെ​ള്ളം ക​യ​റി വേ​ഗ​ത്തി​ൽ ന​ശി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് കു​റ​ച്ചു​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ ഒ​രേ സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ ക​ട​ന്നു​പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കു​റു​വ ദ്വീ​പ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​വ​രു​ടെ കാ​ർ റോ​ഡി​ൽനി​ന്ന് തെ​ന്നിമാ​റി ട​യ​റു​ക​ള​ട​ക്കം പൊ​ട്ടി​യി​രു​ന്നു. സ​മീ​പ കാ​ല​ത്ത് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് തെ​ന്നിമാ​റു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. വ​ശ​ങ്ങ​ൾ കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്റെ വ​ശ​ങ്ങ​ളെ കു​റി​ച്ച് ഡ്രൈ​വ​ർ​മാ​ർ​ക്കും ബോ​ധ്യ​മി​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണ് നി​റ​ക്കു​ക​യോ ക്വാ​റി വേ​സ്റ്റ് ഇ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Chekadi-Kuruva Dweep road on Danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT