Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി
പുൽപ്പള്ളി: വാഹന പരിശോധനക്കിടെ പുൽപള്ളിയിൽ പോലീസ് കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് പുൽപ്പള്ളി പൊലീസ് സ്റ്റേഷന് സമീപത്തായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 310 ഗ്രാം കഞ്ചാവ് പിടികൂടിയത്. വടുവഞ്ചാൽ കുന്നത്ത് പറമ്പിൽ സഹദേവനെയാണ് കഞ്ചാവുമായി എസ്.ഐ മനോജും സംഘവും പിടികൂടിയത്. എസ്.ഐക്കൊപ്പം ബിജു, അനീഷ്, രഞ്ജിത്ത്, ജോസ്, സുഭാഷ്, സുരേഷ് ബാബു എന്നി വരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.